India

ബിപിന്‍ റാവത്തിന്റെ അപകട മരണം; അനുശോചനം അറിയിച്ച് യുഎസ്എ

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ അനുശോചനം അറിയിച്ച് യുഎസ്എ. ബിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിന്‍ പ്രതികരിച്ചു.

യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചയാളാണ് റാവത്ത് എന്നും പ്രതിരോധ സെക്രട്ടറി അനുസ്മരിച്ചു. വിഷയത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും. നാളെ ഡല്‍ഹി കന്റോണ്‍മെന്റിലാണ് സംസ്‌കാരം നടക്കുക. നാളെ രാവിലെ 11 മണി മുതല്‍ 2 മണിവരെ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ദുഖാചരണം നടത്തും.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചിരുന്നു.