തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ ആര്‍.എസ്.എസിനെതിരായ പരാമര്‍ശം അനുവദിക്കാതെ ദൂരദര്‍ശന്‍. ആര്‍.എസ്.എസിനെതിരായ പരാമര്‍ശം പ്രസംഗത്തില്‍ വേണ്ടെന്ന് ബിനോയ് വിശ്വം എം.പിക്ക് ദൂരദര്‍ശന്‍ നിര്‍ദേശം നല്‍കി. ഇതോടെ റെക്കോര്‍ഡിങ് വേണ്ടെന്ന് വെച്ച് എം.പി മടങ്ങി. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പരാമർശം നീക്കിയതുമായി ബന്ധമില്ലെന്നാണ് പ്രസാർ ഭാരതി സി.ഇ.ഒ ശശി ശേഖറിന്റെ വിശദീകരണം.
