നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക ഹരജി നല്‍കും. യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ഇരുവരും മീഡിയവണിനോട് പറഞ്ഞു.
Related News
തിരുവനന്തപുരത്ത് ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി
മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി. പട്ടം ജംങ്ഷനു സമീപത്തു നിന്നും തിരുവനന്തപുരം നഗരസഭയുടെ ഈഗിൾ ഐ സ്ക്വാഡ് മത്സ്യം പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് 2.5 ടണ്‍ വരുന്ന മത്സ്യം പിടിച്ചെടുത്തത്. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം സംസ്ഥാനത്ത് വ്യാപകമായി ഒഴുകുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ വിവിധ മാര്‍ക്കറ്റുകളില്‍ നിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.
പാലാ: പ്രചാരണ രംഗത്ത് എൽ.ഡി.എഫ് മുന്നില്‍
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്ത് ഒരു പടി കൂടി കടന്നിരിക്കുകയാണ് എൽ.ഡി.എഫ്. പാലായിൽ നടന്ന നിയോജക മണ്ഡലം കൺവെൻഷനിൽ സംസ്ഥാനത്തെ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുത്തു. പാലായിൽ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയാക്കിയാണ് എല്‍.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷനിലേക്ക് എത്തിയത്. ഇത്തവണ വിജയ സാധ്യതയുള്ളതിനാൽ ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് എല്‍.ഡി.എഫ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പാലായിൽ നടന്ന കൺവൻഷനിൽ നാല് മന്ത്രിമാർ ഉൾപ്പെടെ എല്‍.ഡി.എഫ് നേതാക്കൾ ഒന്നടങ്കം പങ്കെടുത്തു. മാളയിലും […]
കേന്ദ്ര സര്‍ക്കാറിനെതിരെ കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്
തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നീ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ത്യയെ രക്ഷിക്കൂവെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഈ മാസം 30ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ദേശീയ റാലി നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധ സമരങ്ങള്‍ ഈ മാസം 25 വരെ തുടരും. ഭാരത് ബച്ചാവോ അഥവാ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് റാലി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് […]