ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. അമര്‍നാഥ് യാത്ര അടക്കമുള്ള കാര്യങ്ങളുടെ സുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഈ വര്‍ഷാവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിവരികയാണെന്നും അമിത്ഷാ സഭയെ അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് നടത്തിയ ശേഷം സുരക്ഷ പ്രശ്നമുന്നയിച്ച് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം നല്‍കുന്ന ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലും കേന്ദ്രമന്ത്രി അവതരിപ്പിച്ചു.