ജമ്മുകശ്മീര് അന്താരാഷ്ട്ര അതിര്ത്തി ഗ്രാമങ്ങളിലുള്ളവര്ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില് അവതരിപ്പിക്കും. നിയന്ത്രണ രേഖയില് താമസിക്കുന്നവര്ക്ക് മാത്രമാണ് നിലവില് സംവരണമുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബില്ല് അവതരിപ്പിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നിലനിര്ത്താനുള്ള തീരുമാനത്തിന് സഭയുടെ അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന് സഭയുടെ പരിഗണനക്ക് വരും. രാജ്യസഭയില് വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളും അംഗങ്ങള് അവതരിപ്പിക്കും.
Related News
സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള് കൈക്കൊള്ളാനായി സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മാര്ച്ച് ഒന്നുമുതല് നാല് വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് സമ്മേളനം മാറ്റിവയ്ക്കാന് തീരുമാനിച്ചിരുന്നു. എന്നാല് നിലവില് കൊവിഡ് പ്രതിദിന കേസുകള് കുറഞ്ഞതോടെ സമ്മേളനം മാറ്റി വയ്ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 17 മുതല് സി.പി.എം നേതൃയോഗങ്ങള് ചേരും. ആലപ്പുഴ […]
ഡോ. പായൽ തദ്വിയുടെ ആത്മഹത്യാ കുറിപ്പ് ഫോണിൽ നിന്ന് വീണ്ടെടുത്തു; കുറ്റാരോപിതരുടെ പേരുകൾ പരാമര്ശിക്കുന്നുണ്ടെന്ന് റിപ്പോർട്ട്
ജാതി അധിക്ഷേപം മൂലം മുംബൈയില് ജൂനിയര് ഡോക്ടറായ പായൽ തദ്വി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക തെളിവ് കണ്ടെത്തി. കുറ്റാരോപിതരായ പായലിന്റെ സീനിയറായിരുന്ന ഡോക്റ്റര്മാരായ ഹേമ അഹുജ, അങ്കിത ഖണ്ഡേൽവാൽ, ഭക്തി മെഹരേ എന്നിവരുടെ പേരുകൾ പരാമർശിക്കുന്ന ആത്മഹത്യാ കുറിപ്പ് മൊബൈലിൽ നിന്ന് വീണ്ടെടുത്തു. പായൽ തദ്വി സീനിയര്മാരിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്ന വാദം പോലീസ് കോടതി നടപടികളിലുടനീളം ഉയർത്തിയപ്പോഴും ആത്മഹത്യാ കുറിപ്പിന്റെ അഭാവം പ്രോസിക്യൂഷന് മുൻപിൽ വലിയൊരു കടമ്പ തന്നെയായിരുന്നു. ഫോറൻസിക്ക് വിഭാഗത്തിന്റെ […]
ഇന്ന് 8867 പേര്ക്ക് കൊവിഡ്; രോഗമുക്തി 9872; മരണം 67
കേരളത്തില് ഇന്ന് 8867 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര് 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര് 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]