ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു . ഉത്തർപ്രദേശിലും ബിഹാറിലുമായി മഴക്കെടുതിയിൽ 114 പേര്‍ മരിച്ചു. മഴ നാളെ കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ വ്യാഴാഴ്ച മുതൽ 87 പേരാണ് മരിച്ചത് . ബിഹാറിൽ 27 പേരും മരിച്ചു. മഴ തുടരുന്നതിനാൽ ബിഹാറിലെ സ്കൂളുകൾ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് സർക്കാർ നിർദേശം. ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനായി രണ്ടു ഹെലികോപ്റ്ററുകൾ സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ മഴക്കെടുതി നേരിടുന്ന രാജേന്ദ്രൻ അടക്കമുള്ളവർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സന്ദർശനം നടത്തി മഴക്കെടുതിയിൽ മലയാളികൾ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല എന്നാണ് വിവരം എന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എ. സമ്പത്ത് അറിയിച്ചു.
ഇത് വരെ അയ്യായിരത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ദുരന്ത നിവാരണ സേന അറിയിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്,ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ മഴ തുടരുന്നത് രക്ഷപ്രവർത്തനത്തിന് തിരിച്ചടിയാണ്.