ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് ലക്ഷം പേര്‍ വോട്ടു ചെയ്തത് ‘നോട്ട’യ്ക്ക്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് NOTA കണക്ക് പുറത്ത് വിട്ടത്.
243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലെത്തുകയായിരുന്നു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്. വോട്ട് ചെയ്തതില്‍ 7,06,252 പേര്‍ക്കാണ് ഒരു പാര്‍ട്ടിയിലും താത്പര്യം തോന്നാതിരുന്നത്. പോള്‍ ചെയ്ത വോട്ടിന്‌റെ 1.7 ശതമാനം വരും ഇത്.
മൂന്ന് ഘട്ടമായി നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നാല് കോടി ജനങ്ങളാണ് പങ്കാളികളായത്. 57.09 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. സുപ്രീംകോടതിയുടെ വിധിപ്രകാരം 2013ലാണ് തെരഞ്ഞെടുപ്പില്‍ NOTA ഉള്‍പ്പെടുത്തുന്നത്.