നിയോഗിച്ച വിദഗ്ധ സമിതിയിൽ പ്രതിസന്ധികൾ ഉടലെടുക്കുന്നു. സമിതിയിൽ നിന്നും കാർഷിക സാമ്പത്തിക വിദഗ്ധൻ ഭൂപീന്ദർ സിങ് മാൻ പിന്മാറി. സുപ്രീം കോടതി നിയോഗിച്ച നാലംഗ സംഘത്തിലെ അംഗമായ ഭൂപീന്ദർ സിങ് ഭാരതീയ കിസാൻ യൂണിയന്റെ അധ്യകഷൻ ആണ്. കർഷകരുടെ ഒപ്പം നിൽക്കുകയാണെന്നും യാതൊരു വിധ വിട്ടുവീഴ്ചക്കും തയ്യാറാകാൻ സാധിക്കില്ല എന്നും ഭൂപീന്ദർ സിങ് പറഞ്ഞു.
നേരത്തെ കേന്ദ്ര കാർഷിക മന്ത്രി അടക്കമുള്ളവരെ സമീപിച്ച് കാർഷിക നിയമങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ആളായിരുന്നു ഭൂപീന്ദർ സിങ്. തുടർന്ന് കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാനുള്ള സമിതിയുടെ മധ്യസ്ഥത വഹിക്കാൻ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമിതിയിൽ നിന്നും ഭൂപീന്ദർ സിങ് പിന്മാറുന്നത്.
പഞ്ചാബിൽ നിന്ന് വലിയ തോതിലുള്ള വിമർശനങ്ങൾ ഇദ്ദേഹം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കർഷക സമരത്തിനൊപ്പം നിൽക്കാനും സമിതിയിൽ നിന്ന് പിന്മാറാനും ഭൂപീന്ദർ സിങ് തീരുമാനിക്കുന്നത്.