വേനൽ ചൂട് സഹിക്കാൻ കഴിയാത്ത വിധത്തിലായതോടെ ബംഗളുരുവിലെ സോമേശ്വര ക്ഷേത്രത്തിൽ മഴക്കാലം നേരത്തേയാവാൻ പൂജ നടത്തി പൂജാരിമാർ. പക്ഷെ പൂജയെക്കാൾ പൂജ നടത്തിയ പൂജാരികൾ വെള്ളം നിറച്ച വലിയ ചെമ്പുകളിൽ ഇരിക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പ്രധാന ചർച്ച.
പൂജയുടെ ഭാഗമായി വെള്ളം നിറച്ച ചെമ്പിലിരുന്നു പൂജാരിമാർ മൊബൈൽ ഫോണിൽ സെർച്ച് ചെയ്തു കൊണ്ടിരിക്കുന്നതാണ് ചർച്ചക്ക് കാരണമായത്. പൂജാരികൾ തങ്ങളുടെ ഫോണുകൾ നോക്കി മന്ത്രം ചൊല്ലുകയായിരിക്കണം എന്നൊക്കെ ചിലയാളുകൾ ഊഹിക്കുന്നുണ്ടെങ്കിലും ചിരിയുണർത്തുന്ന പല തരം പ്രതികരണങ്ങൾ പലരും പങ്ക് വെക്കുന്നു. ബംഗളുരുവിലെ ഹാലാസുരയിലാണ് സോമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചില സാമ്പിൾ പ്രതികരണങ്ങൾ കാണാം