വിവാഹവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും കാലഹരണപ്പെട്ടതാണെന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറയിലെ പലരും. അത്തരമൊരു ബംഗാളി യുവതിയുടെ വിവാഹത്തിന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. വിവാഹിതയായി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകുമ്പോള്‍ കരയുന്ന പതിവിനേയും ആചാരത്തേയും തള്ളിക്കളഞ്ഞു ഈ ബംഗാളി വധു.
പരമ്പരാഗതമായ ബന്‍സാരി സാരിയണിഞ്ഞ് വരനോടൊപ്പം നില്‍ക്കുകയാണ് വധു. സ്വന്തം രക്ഷകര്‍ത്താക്കളുടെ നേര്‍ക്ക് അരിയെറിയുന്ന കനകാഞ്ജലി എന്ന ആചാരം നടത്തുന്നതിനിടെ മാതാപിതാക്കളോടുള്ള കടം അങ്ങനെയൊന്നും വീട്ടാനാകില്ലെന്നും യുവതി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഭര്‍ത്തൃവീട്ടിലേക്ക് പോകുമ്പോള്‍ കരയുന്ന പതിവു രീതിയോടും ബൈബൈ പറഞ്ഞാണ് ഈ വധു വീടുവിട്ടിറങ്ങുന്നത്.