India National

ബംഗാളിലെ ഐ.ടി.ഐ അധ്യാപകന്റെ ആത്മഹത്യ തുടർച്ചയായി ശമ്പളം വെട്ടിക്കുറച്ചതുകാരണമാണെന്ന് പോലീസ്

വ്യാഴാചയാണ് ഐ.ടി.ഐയിലെ ഒരു റൂമിൽ 28കാരനായ സിലിഗുരി സ്വദേശി അഭ്രജ്യോതി ബിശ്വാസ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്

ബംഗാളിലെ ഇന്റസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പാർട്ട് ടൈം അധ്യാപകൻ ആത്മഹത്യ ചെയ്യാൻ കാരണം തുടർച്ചയായി ശമ്പളം വെട്ടിക്കുറിച്ചതിനാലാണെന്ന് പോലീസ്. വ്യാഴാച്‍യാണ് ഐ.ടി.ഐയിലെ ഒരു റൂമിൽ 28കാരനായ സിലിഗുരി സ്വദേശി അഭ്രജ്യോതി ബിശ്വാസ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. അപ്രധാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐ.ടി.ഐ പ്രിൻസിപ്പാൾ രൺബീർ സിംഗ് തുടർച്ചയായി ശമ്പളം വെട്ടിക്കുറച്ചത് ബിശ്വാസിനെ വിഷാദത്തിലാക്കിയിരുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ആരോപിച്ചു. ശമ്പളം വെട്ടികുറക്കുന്നത് ഒഴിവാക്കാൻ ടൈഫോയ്ഡ് ബാധിച്ചിട്ടും കയ്യിൽ മരുന്ന് കുത്തിവെച്ച് ബിശ്വാസ് ജോലിക്ക് വന്നിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു.

ബിശ്വാസിന്റെ മൃതദേഹം കണ്ടെത്തിയതോടെ പ്രിസിപ്പലിന്റെ റൂമിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഐ.ടി.ഐ അധ്യാപകർ വെള്ളിയാഴ്ച ക്ലാസുകൾ ബഹിഷ്കരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. വെട്ടിക്കുറച്ചതിനു ശേഷം ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് വയസ്സായ മാതാവും സഹോദരനുമടങ്ങുന്ന കുടുംബം മൂന്നോകൊണ്ടുപോകാൻ താൻ കഷ്ട്ടപ്പെടുകയാണെന്ന് സഹപ്രവർത്തകനായ സുബശ്രീ മൊയ്ത്രയോട് ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ബിശ്വാസ് പറഞ്ഞിരുന്നു.