ഇന്ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പൊതുമേഖല ബാങ്കുകളുടെ ലയനം, തൊഴില്‍ സുരക്ഷ, കിട്ടാക്കടത്തിന്റെ വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് സമരം.
സമരം ജനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ബാങ്കുകളുടെ അറിയിപ്പ്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും പണിമുടക്ക് ജനത്തെ ബാധിക്കും. ഞായറാഴ്ചയും വോട്ടെടുപ്പ് മൂലം ഇന്നലെയും ഇരു സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അവധിയായിരുന്നു.