India National

11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് അന്‍പതിനായിരത്തിലേറെ ബാങ്ക് തട്ടിപ്പു കേസുകള്‍

കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ അന്‍പതിനായിരത്തിലേറെ ബാങ്ക് തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 2.05 ലക്ഷം കോടി രൂപയാണ് വിവിധ ബാങ്കുകള്‍ക്ക് ഈ ഇടപാടിലൂടെ മാത്രം തിരിച്ചു കിട്ടാനുള്ളത്. ആര്‍.ബി.ഐ വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയതത് 53,334 ബാങ്ക് തട്ടിപ്പു കേസുകളാണ്. കിട്ടാനുള്ളത് 2.5 ലക്ഷം കോടി രൂപ, ഏറ്റവും കൂടുതല്‍ തുക കിട്ടാനുള്ളത് എസ് .ബി .ഐക്ക് 23,734 കോടി രൂപ. രജിസ്റ്റര്‍ ചെയ്തത് 6793 കേസ്, കൂടുതല്‍ പേര്‍ കബളിപ്പിച്ചത് ഐ.സി.ഐ.സി.ഐ ബാങ്കിനെയാണ്,6811 പേരാണ് ഈ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയത് കിട്ടാനുള്ളത് 5034 കോടിയോളം മറ്റു ബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ ഇങ്ങനെ.

എച്ച്.ഡി.എഫ്.സി ബാങ്ക് -2497 കേസില്‍ നിന്ന് കിട്ടാനുള്ളത് 1200 കോടി,ബാങ്ക് ഓഫ് ബറോഡ -2160 കേസില്‍ നിന്നായി 12963 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് -2047, സിന്‍ഡിക്കറ്റ് ബാങ്കിന് 1783 കേസില്‍ നിന്ന് കിട്ടാനുള്ളത് 5830 കോടി 1613 കേസില്‍ നിന്ന് സെന്‍ട്രല്‍ ബാങ്കിന് കിട്ടാനുള്ളത് 9041 കോടി രൂപ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചില വിദേശ ബാങ്കുകളിലുമുണ്ട് തിരിച്ചടവിന് താല്പര്യമില്ലാത്ത ഇടപാടുകാര്‍. അമേരിക്കന്‍ എക്സ്പ്രസ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയതിന് 1862 പേര്‍ കേസ് നേരിടുന്നുണ്ട്, ഇവരില്‍ നിന്ന് കിട്ടാനുള്ളത് 86 കോടി രൂപ. സിറ്റി ബാങ്കിന് കിട്ടാനുള്ളത് 578 കോടിയാണ്. ഇങ്ങനെ തുടരുന്നു പട്ടിക.

ബാങ്കുമായി ബനാധപ്പെട്ട് 5000ത്തോളം തട്ടിപ്പുകള്‍ ഓരോ വര്‍ഷവും നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വന്‍ തുക വായ്പെടുത്ത് തിരിച്ചടക്കാത്തവയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലധികവും .ഓരോ ഇടപാടുകാരനും ശരാശരി അടക്കാനുള്ളത് നാല് കോടിയോളം രൂപയാണ്.