ബന്ദിപ്പൂർ രാത്രി യാത്രാനിരോധനം നീക്കാൻ ഇടപെടുമെന്ന് കോൺഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ഉറപ്പ്. ഇക്കാര്യം കർണാടക സർക്കാരുമായി സംസാരിക്കുമെന്നും രാഹുൽ പറഞ്ഞു. വയനാടിന്റെ വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ആണ് രാഹുൽ ഉറപ്പ് നൽകിയത്.
വയനാട് മണ്ഡലത്തിലെ പൊതു പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും നേതാക്കളിൽ നിന്ന് രാഹുൽ സ്വീകരിച്ചു. നിയമസഭ മണ്ഡലം അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി അനിൽ കുമാർ, പി.കെ ജയലക്ഷ്മി, മുസിംലീഗ് മലപ്പുറം ജില്ല പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ, ഡി.സി.സി അധ്യക്ഷൻമാർ തുടങ്ങിയവർ ഉൾപ്പെടെ 23 അംഗ സംഘമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.