India National

ബലാക്കോട്ടിൽ തീവ്രവാദ ക്യാമ്പുകൾ സ്ഥിരീകരിച്ച് കരസേന മേധാവി; പാകിസ്താന്റെ വാദം പൊളിയുന്നു

ബാലക്കോട്ടെ തീവ്രവാദ ക്യാമ്പുകൾ പാകിസ്താന്‍ വീണ്ടും സജീവമാക്കിയെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. 500 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.

ഫെബ്രുവരിയിലാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന ബാലക്കോട്ട് ക്യാമ്പുകൾ തകർത്തത്. എന്നാൽ ഇത് പാകിസ്താന്‍ നിഷേധിച്ചു.

പാകിസ്താനില്‍ നിന്ന് തീവ്രവാദികൾ രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ട്. സൈന്യം ഇതിനെ പ്രതിരോധിക്കാൻ സജ്ജവുമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.