India National

കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കിടെ സൂര്യനമസ്കാരത്തിനൊരുങ്ങി ബാബാ രാംദേവും ഗോവ സര്‍ക്കാരും

കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതിനിടെ വിദ്യാർഥികളെ ഉള്‍പ്പെടുത്തി​ കൂട്ട സൂര്യനമസ്​കാരം സംഘടിപ്പിക്കാനൊരുങ്ങി ബാബ രാംദേവ്​. സര്‍ക്കാര്‍ സഹായത്തോടെ ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കി ഏപ്രില്‍ 20ന് പരിപാടി സംഘടിപ്പിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകീട്ട്​ 3.30 മുതൽ ഏഴുമണി വരെയാണ് പരിപാടി സംഘടിപ്പിക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ സകൂളുകള്‍ക്ക്അയച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് നടക്കുന്ന പരിപാടിക്ക് ഏപ്രില്‍ 15 മുതല്‍ പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും പരിപാടി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ രജിസ്റ്റസര്‍ ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ച ദിവസം തന്നെയാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തുവിട്ടത് എന്നതും വിചിത്രമാണ്.

യോഗ ഗുരു ബാബ രാദേവും ഗോവ മുഖ്യമന്ത്രിയും പരിപാടിയിൽ പ​​ങ്കെടുക്കുമെന്നും ഗോവ വിദ്യാഭ്യാസ ഡയറക്​ടർ വന്ദന റാവു ​സ്കൂളുകൾക്ക്​ അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. ബാബ രാദേവി​ന്‍റെ പതജ്ഞലി യുവ ഭാരത്​, ഭാരത്​ സ്വാഭിമാൻ ട്രസ്​റ്റ്​, പതജ്ഞലി യോഗപീഠ്​ എന്നിവയാണ്​ പരിപാടിയുടെ സംഘാടകർ.