അയോധ്യകേസില്‍ ഒക്ടോബർ പതിനെട്ടോടെ വാദം കേൾക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വാദം കേൾക്കലിന് ഒരു മണിക്കൂർ അധികം നൽകാനും ശനിയാഴ്ചകളില്‍ വാദം കേൾക്കാനും തയ്യാറാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാദം കേൾക്കലിന് സമാന്തരമായി മധ്യസ്ഥ ചർച്ച നടത്താമെന്നും കോടതി പറഞ്ഞു. അയോധ്യകേസില്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ സമവായം കണ്ടെത്താമെന്ന് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡും നിർവാണി അഖാഡയും വിരമിച്ച ജഡ്ജി ഖലിഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയെ അറിയിച്ചിരുന്നു.
മധ്യസ്ഥസമിതി വിവരം സുപ്രീംകോടതിയെ അറിയിച്ചു. ഇതിന് മറുപടിയാണ് സുപ്രീംകോടതി നല്‍കിയത്. വാദം കേൾക്കലിന് സമാന്തരമായി മധ്യസ്ഥ ചർച്ച നടത്താം. ചര്‍ച്ച രഹസ്യമായിരിക്കണം. സമവായമായാല്‍ മുദ്രവെച്ച കവറില്‍ സര്‍പ്പിക്കാം.
എത്രയും വേഗം അന്തിമ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നതിനാല്‍ ഒരു മണിക്കൂര്‍ അധികം നല്‍കാനും ശനിയാഴ്ചയും വാദം കേള്‍ക്കാനും തയ്യാറാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒക്ടോബർ 18ഓടെ വാദം കേൾക്കൽ പൂർത്തിയാകുമെന്ന് കരുതുന്നതായും രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നവംബർ 17ന് രഞ്ജൻ ഗോഗോയ് വിരമിക്കുന്നതിന് മുമ്പ് വിധിപറയാനാണ് ബെഞ്ചിന്‍റെ ശ്രമം. സമാവായ ശ്രമം ഫലം കണ്ടില്ലെന്ന് മധ്യസ്ഥ സമിതി അറിയിച്ചതോടെ ആഗസ്റ്റ് ആറിനാണ് കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജികളാണ് സുപ്രീംകോടതി മുന്നിലുള്ളത്.