രാജ്യത്ത് ഇന്ധന വില കൂട്ടി. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.0 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ്.
Related News
24 മണിക്കൂറിനിടെ 83341 പേര്‍ക്ക് കോവിഡ്; 64 ശതമാനം രോഗികളും 5 സംസ്ഥാനങ്ങളില്‍ നിന്ന്
ഡൽഹിയിൽ 2737 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 67 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1096 പേര് കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് 64 ശതമാനം രോഗികളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 83341 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 39,36,748 ആയി. ആകെ മരണം 68472 കടന്നു. മരണ നിരക്ക് 1.75 ശതമാനത്തിലും […]
ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാംവാരത്തിലേക്ക്
ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാം വാരത്തിലേക്ക് കടന്നു. നിയന്ത്രണം തുടരുന്ന ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായെന്നും ഉത്തരവാദികള്‍ക്കതിരെ ഉചിത നടപടിയുണ്ടാകുമെന്നും ജമ്മുകശ്മീര്‍ പ്രിന്‍സിപ്പാള്‍ സെക്രട്ടറി പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജമ്മു മേഖല കേന്ദ്രീകരിച്ച് 35 പോലീസ് സ്റ്റേഷന് പരിധിയിലെ ഏതാനും ടെലഫോണ്‍ ലൈനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു ആശയ വിനിമയ സംവനിധാനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ജമ്മുവിലും കത്വയിലും ടു ജി ഇന്റര്‍നെറ്റ് സൌകര്യം ശനിയാഴ്ച പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഞാറാഴ്ച തന്നെ പിന്‍വലിക്കുകയാണുണ്ടായത്. വിശ്വഹിന്ദു […]
കാര്‍ഷിക പരിഷ്കരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു കാര്‍ഷിക പരിഷ്കരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ബില്ലിൽ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അംഗീകാരം നൽകിയത്. നാടകീയ രംഗങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ച്ച ബിൽ രാജ്യസഭ പാസാക്കിയിരുന്നു. സഭയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതും രാഷ്ട്രീയ വിവാദമായി. പുതിയ ബിൽ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. […]