India National

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചു

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കൊങ്കു എക്സ്‍പ്രസിലേക്ക് എം.എം.ടി.എസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. സിഗ്നല്‍ സംവിധാനത്തിലെ തകരാരാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴി കടന്നു പോകേണ്ട നിരവധി ട്രെയിനുകളുടെ സര്‍വീസ് അവതാളത്തിലായി. ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നും ചിലത് വൈകുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.