വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള വിജ്ഞാപനം ഇന്നിറങ്ങും. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേതടക്കം 64 മണ്ഡലങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെ മറ്റ് ഗുജറാത്തിലെ മറ്റ് രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാനാകും. ഈ മാസം മുപ്പതിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/09/pala-election-nomination.jpg?resize=1200%2C600&ssl=1)