മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ അസം റൈഫിൾസ് സൈനികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. സൈനികർ വിശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
സാംഗോംസാങ് വാട്ടർ സപ്ലൈ വർക്കിന്റെ റിസർവോയറിന് സമീപം ജവാൻമാർ പെട്രോളിംഗ് നടത്തുന്ന സ്ഥലത്ത് നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വോഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും തീവ്രവാദ സംഘടനയോ മറ്റ് ഗ്രൂപ്പുകളോ ഏറ്റെടുത്തിട്ടില്ല. മണിപ്പൂരിൽ 50 ദിവസത്തിനിടെ നാല് സ്‌ഫോടനങ്ങളാണ് നടന്നത്.