India

അസമിൽ വെള്ളപ്പൊക്കം; രണ്ട് മരണം

അസമിൽ കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് മരണം. 17 ജില്ലകളിലായി ഉണ്ടായ പ്രളയം 3.63 ലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 1.3 മൂന്ന് ലക്ഷം പേരെ പ്രളയം ബാധിച്ച ലഖിമൂർ ജില്ലയിലാണ് ആണ് ഏറെ നാശനഷ്ടമുണ്ടായത്. മജുലി ജില്ലയിൽ 65,000 പേരെ പ്രളയം ബാധിച്ചു. ഡറംഗ് ആണ് മൂന്നാമത്. ഇവിടെ 41,300 പേരെ വെള്ളപ്പൊക്കം ബാധിച്ചു.

ഇപ്പോഴും 950 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 30,333.36 ഹെക്ടർ കൃഷിഭൂമിയും സംസ്ഥാനത്ത് നശിച്ചു. 44 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 321 കുട്ടികൾ ഉൾപ്പെടെ 1619 പേർ ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.