പെരുമാറ്റ ചട്ടലംഘനപരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ അന്തിമ ഉത്തരവുകളില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പരാതിയില്‍ കമ്മീഷണറായ അശോക് ലവാസ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് അന്തിമ ഉത്തരവിലുണ്ടായിരുന്നില്ല.
ഇതിനെത്തുടര്‍ന്ന് കമ്മീഷനിലുണ്ടായ ഭിന്നത തീര്‍ക്കാന്‍ വിളിച്ച യോഗത്തിലാണ് അന്തിമ ഉത്തരവുകളില്‍ ആരുടേയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചത്.