ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, പൌരത്വ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഹിന്ദുവിനെയും മുസ്‍ലിമിനെയും വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് കെജരിവാളിന്‍റെ പ്രസ്താവന. ഡല്‍ഹി സര്‍വോദയ വിദ്യാലയത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
രാഷ്ട്രീയത്തിന്‍റെ ഒരു ഭാഗമായിരിക്കണം വിദ്യാഭ്യാസം. നല്ല വിദ്യാഭ്യാസം നല്‍കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്, അല്ലാതെ, ഹിന്ദുവിനെയും മുസ്‍ലിമിനെയും വിഭജിക്കുന്നവര്‍ക്കല്ല. ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യന്‍ വിഭാഗത്തല്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇത് നല്ലൊരു കാര്യമാണെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു.