കർഷകരെ അസന്തുഷ്ടരാക്കി കൊണ്ട് ഒരിക്കലും ഒരു രാജ്യത്തിന് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കില്ലായെന്ന് പറഞ്ഞ കെജ്‌രിവാൾ സാധനപരമായി കർഷക പ്രക്ഷോഭത്തെ പിന്തുണക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്ത് ആക്രമണം അഴിച്ചുവിട്ടു എന്ന തരത്തിൽ കർഷകർക്കെതിരെ ബി.ജെ.പി അനുകൂല കേന്ദ്രങ്ങൾ നടത്തുന്ന ക്യാമ്പയിൻ സജീവമാകുന്ന പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം. റിപ്പബ്ലിക്ക് ദിന സംഘർഷത്തെ അപലപിക്കുക പോലും ചെയ്യാതെ ഡൽഹി കത്തിയെരിയുന്നത് കാണാനാണ് കെജ്‌രിവാൾ ആഗ്രഹിക്കുന്നതെന്ന ആക്ഷേപവുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/01/arvind-kejriwal.jpg?resize=1200%2C600&ssl=1)