കശ്മിരില്‍ നിന്ന് ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. മുഹമ്മദ് യാസീന്‍ സുരക്ഷിതനാണ്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അവധിയിലെത്തിയ സൈനികനെ ഖാസിപോരയിലെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്ത.
