കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ കാര്‍ഷിക നിയമങ്ങളെ തള്ളി ഡല്‍ഹി നിയമസഭ. കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണെന്നു പറഞ്ഞുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാള്‍ കര്‍ഷക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞു. നിയമസഭയിലെ പ്രത്യേകസമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്.
കര്‍ഷകര്‍ക്കായി പാസാക്കിയതല്ല ഈ ബില്ലെന്നും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിന് കോര്‍പറേറ്റുകളുടെ സഹായം ലഭിക്കാന്‍ വേണ്ടിയുള്ളതാണീ ബില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. കെജ് രിവാളിനെ പിന്തുണച്ചുകൊണ്ട് എ.എ.പി അംഗങ്ങളായ മഹേന്ദ്ര ഗോയലും സോംനാഥ് ഭാരതിയും നിയമത്തിന്‍റെ പകർപ്പ് കീറിയെറിഞ്ഞുകൊണ്ട് കർഷക വിരുദ്ധ കരിനിയമങ്ങൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി.
‘കോവിഡ് മഹാമാരിയുടെ ഈ കാലത്ത് കർഷക നിയമങ്ങൾ പാർലമെന്‍റ് ഇത്ര വേഗത്തിൽ പാസാക്കേണ്ട അത്യാവശ്യം എന്തായിരുന്നു? ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബില്‍ നിയമമാകുന്നത്, ആയതിനാല്‍ ഈ മൂന്ന് ബില്ലുകളും കീറിയെറിയുന്നു, ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴുന്ന നിലപാടാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്, കേന്ദ്രം ഇതില്‍ നിന്ന് പിന്മാറണം’ കെജ്‌രിവാള്‍ പറഞ്ഞു.