വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റു തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ ചിത്രമുള്ള ഐഡി കാര്‍ഡ്. കൊല്‍ക്കത്തയിലാണ് സംഭവം.
വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റു തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ ചിത്രമുള്ള ഐഡി കാര്‍ഡ്. കൊല്‍ക്കത്തയിലാണ് സംഭവം. ബംഗാള്‍ സ്വദേശി സുനില്‍ കര്‍മാക്കറിനാണ് ഇങ്ങനെയൊരു കാര്‍ഡ് ലഭിച്ചത്.
മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍കുമാര്‍ ആദ്യമുണ്ടായിരുന്ന ഐ.ഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് അപേക്ഷിച്ചത്. ഇത് പ്രകാരം ബുധനാഴ്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിച്ചു. ഐഡി കാര്‍ഡ് വാങ്ങാനെത്തിയ സുനില്‍കുമാര്‍ കണ്ടത് കാര്‍ഡില്‍ തന്റെ ഫോട്ടോയ്ക്ക് പകരം അച്ചടിച്ച് വന്നത് നായയുടെ ചിത്രം.