India National

ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

കർണാടകയിൽ ഗോമാംസം നിരോധിക്കുമോ എന്ന് ചോദിച്ചപ്പോൾ നിയമമന്ത്രി ജെ.സി മധുസ്വാമി പ്രതികൂലമായി മറുപടി നൽകി. 13 വയസ്സിന് മുകളിലുള്ള എരുമകളെ അറുക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ പുതിയ ബിൽ അനുസരിച്ച് എല്ലാ കന്നുകാലികളും ഗോമാംസമായി പരിഗണിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ നേരത്തെ ‘ക്വിന്റി’നോട് പറഞ്ഞിരുന്നു.

യാതൊരു ചർച്ചയുമില്ലാതെയാണ് ബിൽ അവതരിപ്പിച്ചതെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ നേരത്തെ പറഞ്ഞു.

“ഇന്ന് ഞങ്ങളെ അതിശയിപ്പിച്ച്, മൃഗസംരക്ഷണ മന്ത്രി മൃഗസംരക്ഷണ ബില്ല് അവതരിപ്പിച്ചു. ഇതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇത് ഞങ്ങളെല്ലാവരെയും അത്ഭുതപ്പെടുത്തി, ” നേരത്തെ സിദ്ധരാമയ്യ പറഞ്ഞിരുന്നു.