കീമോാതെറാപ്പി ഇന്‍ജെക്ഷന്‍ ഉള്‍പ്പടെ ഒന്‍പത് അര്‍ബുദ ചികില്‍സാ മരുന്നുകളുടെ വില കുറച്ച് എന്‍.പി.പി.എ. വില കൂടുതല്‍ കാരണം സാധാരണക്കാരന് മരുന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അധിക ഉപയോഗമുള്ള മരുന്നുകളുടെ നിലവിലുള്ള വിലയില്‍ നിന്ന് 87 ശതമാനത്തോളമാണ് വില കുറച്ചത്.
മരുന്ന് നിര്‍മാതാക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് 15ന് പ്രസിദ്ധീകരിച്ച മെമ്മോറാണ്ടത്തിലാണ് വില നിയന്ത്രണം പിറത്തു വിട്ടത്. കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്വതന്ത്ര ബോഡിയാണ് എന്‍.പി.പി.എ.യുടെ തീരുമാനപ്രകാരം നേരത്തേ 22,000 രൂപയുണ്ടായിരുന്ന പീമട്രസ്ട് (500 ഗ്രാം) എന്ന മരുന്നിന് വില 2,800 രൂപയായി കുറഞ്ഞു.
ശ്വാസകോശ ക്യാന്‍സര്‍ ചികില്‍സക്കുപയോഗിക്കുന്ന കീമോതെറാപ്പി ഇന്‍ജക്ഷനാണ് പെംസല്‍ എന്നറിയപ്പെടുന്ന് പീമട്രസ്ട്. ഇതിന്റെ 100 ഗ്രാം ഡോസിന് മുമ്പ് 7,700 രൂപ ചിലവു വന്നിരുന്നതിന് ഇപ്പോള്‍ 800 രൂപയായി. കീമോക്കുപയോഗിക്കുന്ന എപ്പിരുബിസിനും വില കുറഞ്ഞു. 561 രുപയുണ്ടായിരുന്ന 10 മില്ലി ഗ്രാമിന് 276.8 രൂപയും 2,662 രൂപ വന്നിരുന്ന 50 മില്ലി ഗ്രാമിന് 960 രൂപയായും വില കുറഞ്ഞു. 6,600 രൂപയായിരുന്ന 100 മില്ലി ഗ്രാമിന്റെ എര്‍ളോടാക്‌സ് ഗുളികള്‍ക്ക് 1840 രൂപയും 8,800 ആയിരുന്ന 150 മില്ലി ഗ്രാമിന് 2,400 രൂപയായും കുറഞ്ഞു.
അതേപോലെ തന്നെ 0.25, 0.5 മില്ലി ഗ്രാം എവറോലിമസിന് വില ക്രമാതീതമായി 406, 730 രൂപ ആയി കൂറഞ്ഞു. ഈ മരുന്നിന് മുമ്പ് 726, 1452 രൂപയുമായിരുന്നു. അധിക ക്യാന്‍സര്‍ തെറാപ്പികളിലും ഉപയോഗിച്ചു വരുന്ന ലൂപ്രോയിഡ് അസെറ്റേറ്റ് ഹോര്‍മോണല്‍ തെറാപ്പി ഇന്‍ജക്ഷന് 3,990 രൂപയില്‍ നിന്ന് 2,650 രൂപയായി കുറഞ്ഞു. ലൂപ്രോയിഡ് മരുന്നുകളുടെ വില കുറവ എല്ലാ തരം ക്യാന്‍സര്‍ ബാധിതര്‍ക്കും സഹായകമാകുമെന്ന അപ്പോളോ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മുതിര്‍ന്ന ഓണ്‍കോളജിസ്റ്റായ ഡോ. ടി. രാജ പറഞ്ഞു.
മാര്‍ച്ചിനു ശേഷം ഇത് രണ്ടാം തവണയാണ് എന്‍.പി.പി.എ വില നിയന്ത്രണം പ്രഖ്യാപിക്കുന്നത്. ഫെബ്രുവരിയില്‍ 42 മരുന്നുകളുടെ വില നിയന്ത്രണത്തില്‍ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ഈ തീരുമാനം അസുഖ ബാധിതര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. എന്നെ പോലെയുള്ള രോഗികള്‍ക്ക് ഇത് ആശ്വാസമാണ്, ബാങ്ക് തൊഴിലാളി കൂടിയായ 56 കാരന്‍ അരുണാജലം പറഞ്ഞു.