പൗരത്വ പ്രക്ഷോഭകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത്
യു.എ.പി.എ നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് കോൺഗ്രസ് എംപി സയ്യിദ് നസീ൪ ഹുസൈൻ. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കും. കരിനിയമങ്ങൾ ചുമത്തി വിദ്യാ൪ഥികളെ വേട്ടയാടുന്നതിനെതിരെ നടന്ന പ്രതിപക്ഷ പാ൪ട്ടികളുടെ സംയുക്ത വാ൪ത്ത സമ്മേളനത്തിലാണ് കോൺഗ്രസ് എംപിയുടെ പ്രതികരണം.
വിദ്യാ൪ഥികളും ആക്ടിവിസ്റ്റുകളുമടക്കമുള്ള പൗരത്വ പ്രക്ഷോഭകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സംയുക്ത നടത്തിയ വാര്‍ത്താ സമ്മേളനം നടത്തിയത്. പ്രശ്നത്തെ നിയമപരമായും രാ ഷ്ട്രീയമായും നേരിടും. ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കി പൗരത്വ പ്രക്ഷോഭത്തെ തക൪ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
വിദ്യാ൪ഥികൾക്കെതിരെ പോലും കരിനിയമങ്ങൾ പ്രയോഗിക്കുന്നത് അപലപനീയമാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. യുഎപിഎ നിയമം കൊണ്ടുവന്നത് തങ്ങളാണെങ്കിലും ന്യൂനതകൾ പരിഹരിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. പൊലീസ് വേട്ടക്കെതിരെ അലിഗഢ് സ൪വകലാശാല വിദ്യാ൪ഥികളും വാ൪ത്തസമ്മേളനം നടത്തി.