2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സുവേന്ദു അധികാരി എം.എൽ.എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാൽഡയിലെ അഞ്ച് നേതാക്കളാണ് ഇപ്പോള്‍ രാജി സമർപ്പിച്ചിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്‍റെ ഗോബിന്ദാപൂർ-മഹേഷ്പൂർ, ബാമൺ ഗോല, പക്വ ഹാറ്റ്, ജോഗ്ഗോഡോൾ, ചന്ദ്‌പൂർ എന്നി ബ്ലോക്കുകളിലെ പ്രസിഡന്റുമാരാണ് രാജി സമർപ്പിച്ചത്.
ടി.എം.സി മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി എം.എൽ.എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ നടക്കുന്നത്. അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.
എന്നാല്‍ ഈ രാജി പ്രധാനമല്ലെന്നും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കമ്മിറ്റികൾ രൂപീകരിക്കുകയാണെന്നും മാൽഡ ജില്ലാ തൃണമൂൽ കോൺഗ്രസ് കോർഡിനേറ്റർ ബാബ്‌ല സർക്കാർ പ്രതികരിച്ചു.