India

ടൗട്ടെക്ക് പിന്നാലെ അടുത്ത ചുഴലി കാറ്റ്

ടൗട്ടെക്ക് പിന്നാലെ ബംഗാൾ ഉൽക്കടലിൽ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ്.

യാസ് ചുഴലികാറ്റാണ് ബംഗാൾ ഉൽക്കടലിൽ രൂപപ്പെടുന്നത്. ന്യൂനമർദം അടുത്ത 72മണിക്കൂറിൽ ചുഴലി കാറ്റയി രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്.

ഒമാനാണ് ‘യാസ്’ എന്ന പേര് നിർദേശിച്ചത്. പശ്ചിമ ബംഗാൾ , അസം സംസ്ഥാനങ്ങൾക്കാണ് ചുഴലികാറ്റ് ഭീഷണി ഉയർത്തുന്നത്. ചുഴലി കാറ്റ് മെയ്‌ 26 ന് കര തൊടുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്.