India

സൈന്യത്തിന്‍റെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം; വ്യവസായിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു

അക്കൗണ്ടില്‍ പണം ഇടാമെന്ന് വിളിച്ചയാള്‍ അബ്ദുള്‍ ജബ്ബാറിനോട് പറഞ്ഞു. പണമിടാന്‍ എ.ടി.എം കാര്‍ഡിന്‍റെ ഫോട്ടോ അയക്കാനും ആവശ്യപ്പെട്ടു. ആര്‍മിയുടേതെന്ന് വിശ്വസിപ്പിക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകളുടെ ഫോട്ടോ അയച്ചാണ് എ.ടി.എം കാര്‍ഡിന്‍റെ ഫോട്ടോ ചോദിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ അബ്ദുള്‍ ജബ്ബാര്‍ പിന്നീട് മറുപടി നല്‍കിയില്ല.

തട്ടിപ്പിനെ കുറിച്ച് മീഡിയവണ്‍ സംഘം വാര്‍ത്തശേഖരിക്കുന്നതിനിടെ തട്ടിപ്പ് സംഘം അബ്ദുള്‍ ജബ്ബാറിനെ വീണ്ടും ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. മുമ്പ് നടന്ന തട്ടിപ്പ് ശ്രമങ്ങള്‍ക്കു സമാനമായി പ്രതികള്‍ അയക്കുന്ന സൈന്യത്തിന്‍റെ പേരിലുള്ള സ്മാര്‍ട്ട് കാര്‍ഡിന്‍റെ ചിത്രങ്ങള്‍ ഒന്നു തന്നെയാണ്. ഇതോടെ തട്ടിപ്പിന് പിന്നില്‍ ഒരേ സംഘമാണെന്ന സംശയം ബലപ്പെട്ടു. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതികളെ ആരെയും പിടികൂടാനായിട്ടില്ല.