India National

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്.

നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ അണ്‍ലോക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതേത്തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള കൊറോണ വൈറസ് അവസ്ഥയെക്കുറിച്ച്‌ പ്രധാനമന്ത്രി സംസാരിക്കാനാണ് സാധ്യത.