റഫാല്‍ ഇടപാടിലെ ആരോപണങ്ങള്‍ക്കെതിരെ അനില്‍ അംബാനി നല്കിയ മാന നഷ്ടകേസ് പിന്‍വലിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെയും നല്കിയ കേസാണ് പിന്‍വലിക്കുന്നത്. അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിലാണ് അനില്‍ അംബാനി മാന നഷ്ടകേസ് നല്‍കിയിരുന്നത്.
Related News
വട്ടിയൂർക്കാവിലെ മൂന്ന് സ്ഥാനാർത്ഥികളും ഒരേ വേദിയില്‍
വട്ടിയൂർക്കാവിലെ മൂന്ന് മുന്നണികളിലെ സ്ഥാനാർത്ഥികളെയും ഒരേ വേദിയില്‍ അണിനിരത്തി സംഗമം. ഫ്രാറ്റ് അസ്സോസിയേഷന് സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമം വികസന കാഴ്ചപ്പാടുകളുടെ സംവാദ വേദിയായി. ത്രികോണപോരാട്ടത്തിന്റെ ചൂടും ചൂരുമാണ് മണ്ഡലത്തിലെങ്കിലും ഫ്രാറ്റ് അസോസിയേഷന്റെ സ്ഥാനാര്‍ഥി സംഗമം തീര്‍ത്തും സൌഹൃദാന്തരീക്ഷത്തിലായിരുന്നു. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളെക്കാള് സംവാദത്തില്‍ നിറഞ്ഞു നിന്നത് മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച ആശങ്കകള്‍, വാഗ്ദാനങ്ങള്‍, അവകാശവാദങ്ങള്‍. ബി.ജെ.പി സ്ഥാനാര്‍ഥിക്കായിരുന്നു പ്രതിപക്ഷ സ്വരം നഗരസഭയിലെ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞും പുതിയ വാഗ്ദാനങ്ങള്‍ നല്‍കിയും എല്‍ഡി എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്, എല്‍ഡിഎഫ് […]
ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറെന്ന് കെ.സുരേന്ദ്രന്
ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറെന്ന് കോന്നിയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകൾ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. യു.ഡി.എഫിന്റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുൻകൂർ ജാമ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്… വാഹനവും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലാകും
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കോഴിക്കോട് സിറ്റി പൊലീസ്. മൊബൈൽ ഫോണുപയോഗിച്ചു കൊണ്ട് അപകടകരമായി വാഹനമോടിക്കുന്നവരുടെ വാഹനത്തോടൊപ്പം മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുക്കാൻ അധികൃതര്‍ ആരംഭിച്ചു. അത്തരം സാഹചര്യം ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.