റഫാല്‍ ഇടപാടില്‍ ദുരൂഹതയേറുന്നു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമായി പാരീസില്‍ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍. റഫാല്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍ വെച്ചേക്കും. വിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയെന്നാണ് സൂചന.
കരാര്‍ ഒപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് ഫ്രാന്‍സിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പോര്‍വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നാണ് സൂചന. ഒരു തരത്തിലുള്ള പരിജയസമ്പത്തും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് എങ്ങനെ കരാര്‍ ലഭിച്ചു എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന ചോദ്യങ്ങളായിരുന്നു. ഇതിന് ചൂട് പിടിപ്പിക്കുകയാണ് പുതുതായി നിലവില്‍ വന്ന വാര്‍ത്തകള്‍.