കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സഭയെയും സ്വാധീനിക്കുന്നിതിനായി വമ്പന്‍ വ്യാജ വാര്‍ത്ത ശൃംഖല രാജ്യത്തും അന്താരാഷ്ട്ര തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ എജന്‍സിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (എ.എന്‍.ഐ) ബിസിനസ് സംരഭമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് പ്രധാനമായും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുമ്പിലെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്നു പേരിട്ടിട്ടുള്ള റിപ്പോര്‍ട്ട് ബ്രസല്‍സ് ആസ്‌ഥാനമായ ഇ.യു. ഡിസ്‌ഇന്‍ഫോലാബ്‌സ് എന്ന എന്‍.ജി.ഒ. ആണ് പുറത്തുവിട്ടത്. യൂറോപ്പ് കണ്ടിട്ടുള്ള ഏറ്റവും വലിയ വ്യാജവാര്‍ത്താ പ്രചാരണമാണിതെന്നും 2016-ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനു തുല്യമാണിതെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ദൃശ്യ മാധ്യമ വാര്‍ത്താ ഏജന്‍സിയാണ് നരേന്ദ്ര ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍(എ.എന്‍.ഐ.). കശ്‌മീരിന്റെ പ്രത്യേകപദവി പിന്‍വലിച്ചതിനെത്തുടര്‍ന്ന് കശ്‌മീരിലേക്ക് യൂറോപ്യന്‍ പാര്‍ലമെന്റിലെ തീവ്രവലതുപക്ഷ അംഗങ്ങളെ എത്തിച്ച വന്‍കിട ബിസിനിസ് സ്‌ഥാപനമാണ് ശ്രീവാസ്‌തവ ഗ്രൂപ്പ്.