India National

ജസ്റ്റിസ് എൻ.വി രമണയ്ക്ക് എതിരായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ആരോപണങ്ങളിൽ നടപടിയുമായി സുപ്രിംകോടതി

ജസ്റ്റിസ് എൻ.വി രമണയ്ക്ക് എതിരായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ ആരോപണങ്ങളിൽ നടപടിയുമായി സുപ്രിംകോടതി. ആരോപണങ്ങൾ സത്യവാങ്മൂലമായി എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാതായാണ് വിവരം.

ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് മഹേശ്വരിയെ സിക്കിമിലേക്ക് മറ്റിയതിന് പിന്നാലെ ആണ് നടപടി. ജസ്റ്റിസ് എൻ.വി രമണയോടും ജസ്റ്റിസ് മഹേശ്വരിയോടും ചീഫ് ജസ്റ്റിസ് വിശദീകരണം ചോദിച്ചതായും സൂചനയുണ്ട്.

ജസ്റ്റിസ് എൻ.വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ നടപടി ക്രമങ്ങളെ സ്വാധീനിക്കുന്നുവെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പ്രധാന ആരോപണം. ചന്ദ്രബാബു നായിഡുവിന്റെ കാലത്തെ കേസുകളിൽ ജസ്റ്റിസ് എൻവി രമണ നിഷ്പക്ഷ രഹിതമായി ഇടപെടുകയാണെന്ന് എട്ടുപേജുള്ള കത്തിൽ ജഗൻ മോഹൻ റെഡ്ഡി ആരോപിക്കുന്നു.