India National

എ.എൻ 32 വിമാനാപകടം; മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ടിലെത്തിക്കും

വ്യോമസേന വിമാനം അപകടത്തില്‍പ്പെട്ട് മരിച്ച ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ടില്‍ എത്തിക്കും. അപകടത്തില്‍ അന്വേഷണം നടത്താന്‍ വ്യോമസേന ഉത്തരവിട്ടുണ്ട്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് വൈകാതെ പരിശോധനക്ക് വിധേയമാക്കും

എ.എന്‍ 32 അപകടത്തില്‍പെട്ട് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ട് വിമാനത്താവളത്തില്‍ എത്തിക്കും. മരിച്ച വ്യോമസേന ഉദ്യോഗസഥരുടെ ബന്ധുക്കള്‍ ഇതിനോടകം അസമില്‍ എത്തിയിട്ടുണ്ട്. ജൂണ്‍ 3 ന് ജോര്‍ഹാട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മെചൂക്കയിലേക്കുള്ള യാത്രക്കിടെയാണ് വ്യോമസേന വിമാനം അപകടത്തില്‍പ്പെട്ടത്