India National

അമിത് ഷായെ ഞെട്ടിച്ച്‌ സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!

ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിയിലേക്ക് ഇതരപാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണ്. കോണ്‍ഗ്രസാണ് ഈ ഒഴുക്കില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎഎമ്മും ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ട്.

2018ല്‍ മൂന്ന് പതിറ്റാണ്ട് നീണ്ട് നിന്ന ഇടത് ഭരണം അവസാനിപ്പിച്ചാണ് ബിജെപി ത്രിപുരയില്‍ ഭരണം പിടിച്ചെടുത്തത്. പിന്നാലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന ബിശ്വജിത്ത് ദത്ത അടക്കമുളള നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. സിപിഎമ്മിന്റെ രാജ്യസഭാംഗം ജര്‍ണാ ദാസിനെ ബിജെപിയില്‍ എത്തിക്കാന്‍ അമിത് ഷാ ശ്രമിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അമിത് ഷായ്ക്ക് മുഖമടച്ചുളള മറുപടിയാണ് ജര്‍ണാ ദാസ് നല്‍കിയത്.ത്രിപുരയില്‍ ഒന്നുമല്ലാതായി സിപിഎം

സംസ്ഥാന ഭരണം നഷ്ടപ്പെട്ടത് കൂടാതെ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഎം ത്രിപുരയില്‍ വട്ടപ്പൂജ്യമായി. സിപിഎമ്മിന്റെ രണ്ട് ലോക്‌സഭാ സീറ്റുകളും ബിജെപി പിടിച്ചെടുത്തു. രണ്ട് സീറ്റിലും കോണ്‍ഗ്രസ് രണ്ടാമത് എത്തിയപ്പോള്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി. ത്രിപുര സിപിഎമ്മിന് നിലവില്‍ രാജ്യസഭയില്‍ മാത്രമാണ് പ്രാതിനിധ്യമുളളത്. അതിനിടെ സിപിഎം എംപിയായ ജര്‍ണാ ദാസിനെ ബിജെപിയിലേക്ക് കൂറ് മാറ്റാന്‍ ആഭ്യന്തര മന്ത്രി കൂടിയായ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്.