India National

അമിതാബ് ബച്ചന്‍ രാഷ്ട്രപതിയില്‍ നിന്നും ഫാല്‍ക്കെ അവാര്‍ഡ് ഏറ്റു വാങ്ങി

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്‍ ഏറ്റു വാങ്ങി. രാഷ്‌ട്രപതി ഭവനില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന പ്രത്യേക ചടങ്ങിലായിരുന്നു അമ്ബതാമത്തെ
അമ്ബതാമത്തെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അമിതാഭ് ബച്ചന് സമ്മാനിച്ചത്.

സുവര്‍ണ കമലവും 10 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും നടനോടൊപ്പം ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് ഒഴിവാക്കിയ 77 കാരനായ താരം രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുകയായിരുന്നു.

ഇത്രയും വര്‍ഷം ജോലി ചെയ്ത തന്നെ വീട്ടില്‍ ഇരുത്താനുള്ള സൂചനയാണോ ഇതെന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അലട്ടിയ സംശയമെന്നാണ് പുരസ്‌കാരം ഏറ്റു വാങ്ങിയ താരം സദസ്സിനോട് ആദ്യം പങ്കു വച്ചത്. സദസ്സില്‍ ഉയര്‍ന്ന ചിരിയിലും നിറഞ്ഞ കൈയ്യടികള്‍ക്കുമിടയില്‍ തനിക്ക് ഇനിയും കുറച്ച്‌ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്താണ് രാജ്യം കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരം വേദി വിട്ടത്.