രാജ്യത്തിന്‍റെ മുപ്പതാമത് ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റു. പ്രതിരോധ മന്ത്രിയായി രാജ്നാഥ്സിംഗും ഇന്നാണ് ചുമതലയേറ്റത്. മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റെടുക്കും മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെയുള്ളവരും ഇന്ന് ചുമതലയേറ്റെടുത്തു.
മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗുമായി പത്ത് മണിയോടയാണ് അമിത്ഷാ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. പിന്നീട് ബി.ജെ.പി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക്. 12 മണിയോടെ ഔദ്യോഗികമായി ചുമതല ഏറ്റടെുത്തു.
അധികം വൈകാതെ രാജ്നാഥ് സിംഗും പ്രതിരോധ മന്ത്രാലയിലെത്തി. ചുമതല ഏറ്റെടുക്കും മുമ്പ് മുന്‍ പ്രതിരോധമന്ത്രിയും നിലവില്‍ ധനമന്ത്രിയുമായ നിര്‍മ്മല സീതാരാമനുമായി രാജ്നാഥ് സിംഗ് ചര്ച്ച നടത്തി. രാജ്യത്തിന്‍റെ 29 താമത് പ്രതിരോധ മന്ത്രിയാണ് രാജ്നാഥ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ , സഹമന്ത്രി ബാബുല്‍ സുപ്രിയോ തുടങ്ങിയവരും ഇന്നാണ് ചുമതല ഏറ്റെടുത്തത്