India National

ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് അമിത് ഷാ

ഒരു കാരണവശാലും ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് കഴിയുന്നത്ര എതിര്‍ക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു. പുതിയ നിയമത്തെ എത്രത്തോളം എതിർക്കാമോ അത്രയും എതിർക്കാം. എന്നാലും നിയമവുമായി സർക്കാർ മുന്നോട്ടു പോകും.

മുസ്‍ലിം സഹോദരികളോടും സഹോദരന്മാരോടുമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ആരും ഭയപ്പെടേണ്ടതില്ല. ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ല. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിയമം വെബ്‌സൈറ്റിലുണ്ട്. ആദ്യം അത് വായിക്കൂ- അമിത് ഷാ പറഞ്ഞു.