India National

ബി.ജെ.പി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയോട് സമാന ആശയമുള്ളവരെ എന്‍.ഡി.എ സഖ്യത്തിലേക്ക് അമിത്ഷാ സ്വാഗതം ചെയ്തു . റഫാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാത്തത് ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതിനാലാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഒറ്റക്ക് 300 ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ അവസാന വാര്‍ത്ത സമ്മേളനത്തില്‍ മോദിയും അമിത്ഷായും അവകാശവാദമുന്നയിച്ചു. അതേസമയം സര്‍ക്കാറുണ്ടാക്കാന്‍ മറ്റ് കക്ഷികളുടെയും സഹായം വേണ്ടിവരുമെന്ന സൂചന നല്‍കുന്നതായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

റഫാലിനെക്കുറിച്ചും പ്രഗ്യാസിങ് ഠാക്കൂര്‍ അടക്കമുള്ള നേതാക്കന്മാരുടെ ഗോഡ്സെ സ്തുതികളെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. റഫാലില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തത് ആരോപണങ്ങള്‍ക്ക് കഴമ്പില്ലാത്തതിനാലാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.