India National

ഡല്‍ഹി – കത്ര വന്ദേഭാരത് ഹൈ സ്പീഡ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു

ഹൈ സ്പീഡ് ട്രെയിന്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ഡല്‍ഹി – കത്ര സര്‍വീസ് ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. സര്‍വീസ് അഞ്ചാം തിയ്യതി മുതലാണ് ആരംഭിക്കുക. മെയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സർവീസ് ആരംഭിച്ചതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഡൽഹിയിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസിന്റെ ലക്ഷ്യം. 12 മണിക്കൂര്‍ യാത്ര 6 മുതല്‍ 8 വരെ മണിക്കൂറായി ചുരുങ്ങും‍. സർവീസ് സ്പിരിച്ച്വൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം അവസാനം മുതല്‍ ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും വന്ദേഭാരത് എക്പ്രസ് സര്‍വീസ് ഉണ്ട്. രാവിലെ ഡൽഹിയിൽ നിന്നും 6 മണിക്കും വൈകീട്ട് 3 മണിക്ക് കത്രയിൽ നിന്ന് തിരിച്ചുമാണ് സർവീസ് നടത്തുക.