ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഗുജറാത്തില്‍ സന്ദര്‍ശനം നടത്തും. അഹമ്മദാബാദില്‍ മേല്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശേഷം സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. സന്ദര്‍ശനം രണ്ട് ദിവസം നീണ്ട് നില്ക്കും. ആഭ്യന്തരമന്ത്രിയായ ശേഷം അമിത് ഷാ ഇതാദ്യമായാണ് ജന്മനാട്ടില് എത്തുന്നത്.
Related News
നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്കി. ഫ്ലാറ്റ് പൊളിക്കലിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നഗരസഭ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും കത്ത് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും. […]
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിൽ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് ജാമ്യാപേക്ഷ. ജാമ്യം ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാനാകും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്നലെയാണ് മൂന്ന് കേസിൽ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. […]
രാജ്യത്തെ 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ
രാജ്യത്തെ 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8329 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 10 പേർ മരിച്ചു. രോഗ മുക്തി നിരക്ക് 98.69 ആയി കുറഞ്ഞു. കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. മഹാരാഷ്ട്രയിൽ ഇന്നലെ മൂവായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പകുതിയിലേറെ കേസുകളും മുംബൈയിൽ നിന്നാണ്.ഡൽഹിയിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് മൂന്ന് ശതമാനമായി ഉയർന്നു.