കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം തുടരുന്നു. ജമ്മുകശ്മീരിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തനാണ് സന്ദര്‍ശനം. ആദ്യ ദിനത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലികുമായി അമിത് ഷാ ജമ്മുകശ്മീരിലെ സാഹചര്യങ്ങളെ സംബന്ധിച്ച് അവലോകനയോഗം നടത്തി. ശ്രീനഗറിലെ സുരക്ഷ വിലയിരുത്തലിനായി അമിത് ഷാ ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയായ ശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/unhappy-with-iftar-tweet-targeting-nitish-kumar-and-paswan-amit-shah-rebukes-bjp-mp-giriraj-singh.jpg?resize=1200%2C600&ssl=1)