India National

അഴിമതി ആരോപണം; ചുമതലയേറ്റെടുത്ത് മൂന്നാം ദിവസം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി

ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം ദിവസം മന്ത്രി രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി മേവാ ലാല്‍ ചൗധരിയാണ് രാജിവച്ചത്. ബിഹാര്‍ കാര്‍ഷിക സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് രാജി.

ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരില്‍ കണ്ടാണ് മേവാ ലാല്‍ ചൗധരി രാജി സമര്‍പ്പിച്ചത്. കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവില്‍ മേവാ ലാല്‍ ചൗധരി അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. 167 ജൂനിയര്‍ ശാസ്ത്രജ്ഞരെ കോഴ വാങ്ങി നിയമച്ചതില്‍ മേവാ ലാല്‍ ചൗധരിയടക്കം 50 പേരെ പ്രതിയാക്കി കേസ് എടുത്തിരുന്നു.