India National

അലീഗഡ് സര്‍വകലാശാലക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് എം.പി

അലീഗഡ് യൂണിവേഴ്സിറ്റിൽ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം പാകിസ്താനിലേക്ക് അയക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്ന് രണ്ടാമതും അലിഗഡിൽ തെരഞ്ഞെടുക്കപ്പെട്ട എം.പി സതീഷ്
ഗൗതം. അലീഗഡ് സര്‍വകലാശയില്‍ ക്ഷേത്രം പണിയണമെന്ന എ.ബി.വി.പി ആവശ്യത്തിന് പിന്തുണ അറിയിക്കുന്നതായും ബി.ജെ.പി നേതാവ് പറഞ്ഞു.

ജിന്നയുടെ ചിത്രം വെക്കാനുള്ള സ്ഥലമല്ല അലിഗഡ് സർവകലാശാലയെന്ന് പറഞ്ഞ ഗൗതം, ഏത് വിധേനയും ഇത് പാകിസ്താനിലേക്ക് അയക്കുമെന്ന മുൻ നിലപാടിൽ നിന്നും മാറ്റമില്ലെന്നും മാധ്യമങ്ങളെ അറിയിച്ചു. രണ്ടാമതും തനിക്ക് അവസരം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതായും സതീഷ് ഗൌതം പറഞ്ഞു.

അലീഗഡിലെ ജിന്ന വിവാദത്തിന്റെ വക്താവായിരുന്നു സതീഷ് ഗൗതം. ഈ വിഷയം ഉന്നയിച്ച് അലീഗഡ് വി.സി താരീഖ് മൻസൂറിന് ഇദ്ദേഹം എഴുതുകയുണ്ടായിരുന്നു. ക്യാമ്പസിൽ ക്ഷേത്രം നിർമ്മിക്കണമെന്ന എ.ബി.വി.പി പ്രവർത്തകരുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച എം.പി, എ.എം.യുവിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന പുറത്താക്കിയ എ.ബി.വി.പി നേതാവ് അജയ് സിങിനെ തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചു.